കോഴിക്കോട് : ഒ.പി.അബ്ദുൾ സലാമിൻെറ 'നങ്കൂരം നഷ്ടപ്പെട്ടവർ' നോവലിൻെറ പ്രകാശനം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കെ.പി.കേശവ മേനോൻ ഹാളിൽ ന്യൂനപക്ഷക്ഷേമ മന്ത്രി ഡോ.കെ.ടി.ജലീൽ നിർവഹിക്കും. ഒ.അബ്ദുറഹ്‌മാൻ, യു.കെ.കുമാരൻ, ഡോ.കൂട്ടിൽ മുഹമ്മദലി, കെ.പി.കുഞ്ഞാമു, എ.കെ.അബ്ദുൽ മജീദ്, കെ.അബ്ദുള്ലക്കോയ, സിദ്ധിഖ് കുറ്റിക്കാട്ടൂർ എന്നിവർ സംബന്ധിക്കും. ആഫ്രിക്കയിലെ കാപ്പിരി സമൂഹത്തിൻെറ വിദ്യാഭ്യാസ - സാമൂഹിക ഉന്നമനത്തിനായി പ്രവർത്തിച്ചിരുന്നു ഗ്രന്ഥകർത്താവ്. കാപ്പിരികളുടെ വേദനകളും പ്രയാസങ്ങളുമാണ് നോവലിൻെറ ഇതിവൃത്തം.കോഴിക്കോട് : ഒ.പി.അബ്ദുൾ സലാമിൻെറ 'നങ്കൂരം നഷ്ടപ്പെട്ടവർ' നോവലിൻെറ പ്രകാശനം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കെ.പി.കേശവ മേനോൻ ഹാളിൽ ന്യൂനപക്ഷക്ഷേമ മന്ത്രി ഡെ കെ.ടി ജലീൽ നിർവഹിക്കും.