കുറ്റ്യാടി : കുറ്റ്യാടി പഴയ ബസ്സ്റ്റാന്റിലൂടെ നടക്കണമെന്നു കരുതിയാൽ അത് അതിമോഹമാണ്. ഇരുചക്രവാഹനങ്ങൾ തട്ടിമുട്ടി നിന്നുതിരിയാൻ ഇടമില്ലാത്ത അവസ്ഥയിലാണ് യാത്രക്കാർ. നൂറ് കണക്കിന് ഇരുചക്രവാഹനങ്ങളാണ് തലങ്ങും വിലങ്ങുമായി സ്റ്റാന്റിനുള്ളിൽ നിർത്തിയിരിക്കുന്നത്. കായക്കൊടി, മരുതോങ്കര, കുന്നുമ്മൽ, ചങ്ങരോത്ത് പഞ്ചായത്തുകളിൽ നിന്നും ആയിരക്കണക്കിന്ന് ജനങ്ങളാണ് കുറ്റ്യാടിയിലെ നിരവധി സ്ഥാപനങ്ങളിൽ ദിവസേന എത്തിപ്പെടുന്നത്. ഏകദേശം നാല് വർഷങ്ങൾക്ക് മുൻപ് നാദാപുരം റോഡിന് സമീപത്തേക്ക് ബസ്സ്റ്റാന്റ് മാറ്റിയപ്പോൾ പഴയ ബസ് സ്റ്റാന്റിലെ വ്യാപാരികൾക്ക് കച്ചവട സാദ്ധ്യത കുറയുകയും തുടർന്ന് ഗ്രാമപഞ്ചായത്ത് മുൻകൈ എടുത്ത് പുതിയ പദ്ധതി ആവിഷ്കരിക്കുകയുമായിരുന്നു. ഇതനുസരിച്ച് മരുതോങ്കര, വേളം, കായക്കൊടി, ചങ്കരോത്ത്, തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ജീപ്പ് സർവ്വീസുകളും ആയഞ്ചേരി ,വേളം, പൂമുഖം ,വടകര ഭാഗത്തേയ്ക്കുള്ള ബസ്സുകളും പഴയ ബസ് സ്റ്റാന്റിൽ പ്രത്യേകം ക്രമീകരിച്ച സ്ഥലങ്ങളിൽ പാർക്കിംഗ് ചെയ്യാനുള്ള അവസരം ഉണ്ടാക്കുകയുമായിരുന്നു. പിന്നിട് ബസ്സ്റ്റാന്റിനുള്ളിലെ ഒട്ടുമിക്ക ഭാഗങ്ങിലും മോട്ടോർ സൈക്കിളുകളും മറ്റും നിർത്തിയിടാൻ തുടങ്ങി. കാലത്ത് തന്നെ അലക്ഷ്യമായി വാഹനങ്ങൾ നിർത്തിയിട്ട് മണിക്കൂറുകൾക്ക് ശേഷം എത്തുന്നവരും കുറവല്ല. ഇക്കാരണത്താൽ കാൽനടയാത്രക്കാരുംങ്ങളിൽ നിന്നും യാത്രക്കാരുമായി എത്തുന്ന ജീപ്പ് സർവ്വീസുകളും ഏറെ കഷ്ടപ്പെടുകയാണ്. തൊട്ടടുത്ത കുറ്റ്യാടി ജംഗ്ഷനിലെ ട്രാഫിക്ക് സംവിധാനത്തിന്റെ അപാകതയും സ്റ്റാന്റിനുള്ളിലാണ്പ്രതിഫലിക്കുന്നത്. ശാസ്ത്രീയമായ രീതിയിൽ പാർക്കിംഗ് സംവിധാനം ഏർപെടുത്തുകയും അത് വഴി ഗ്രാമപഞ്ചായത്തിന്ന് വരുമാനമാർഗം ഉണ്ടാക്കാൻ പറ്റുമെന്ന അഭിപ്രായം ഒരു പക്ഷം ജനങ്ങളുടെ ഭാഗത്ത് നിന്നും ഉയരുകയാണ്

ഡ്യൂട്ടിയിലിരിക്കുന്ന ഹോംഗാർഡുകളുടെ കണ്ണു വെട്ടിച്ചാണ് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധം വാഹങ്ങൾ സ്റ്റാന്റിനുള്ളിൽ പാർക്ക് ചെയ്യുന്നത്. വൈകുന്നേരങ്ങളിൽ സ്കൂൾ വിദ്യാർത്ഥികൾ ഉൾപെടെയുള്ളവർക്ക് ഈ വഴി സഞ്ചരിക്കുക എന്നത് കഠിനമാണ് .