പുൽപള്ളി: ജോലിയ്ക്കിടെ തെങ്ങിൽനിന്ന് വീണ് തൊഴിലാളി ആനപ്പാറ മുണ്ടയ്ക്കാമറ്റം ഇരുമ്പനത്ത് മത്തായി (തങ്കച്ചൻ, 52) മരിച്ചു. ഇന്നലെ ഉച്ചയോടെ പാളക്കൊല്ലിയിലെ കൃഷിയിടത്തിലായിരുന്നു സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ശാന്ത. മക്കൾ: ഡിനു, ഡിൻസി, ബേസിൽ.