death
ബാലകൃഷ്ണൻ നമ്പ്യാർ

വടകര: റിട്ട. റവന്യൂ ഇൻസ്പെക്ടർ വെള്ളികുളങ്ങര മഠപ്പറമ്പത്ത് ബാലകൃഷ്ണൻ നമ്പ്യാർ (75) നിര്യാതനായി. കെ.എസ്.എസ്.പി.യു വടകര ബ്ലോക്ക് പ്രസിഡന്റും സീനിയർ സിറ്റിസൻസ് ഫോറം ഒഞ്ചിയം യൂണിറ്റ് പ്രസിഡന്റുമായിരുന്നു. വെള്ളികുളങ്ങര ശിവക്ഷേത്ര പരിപാലന കമ്മിറ്റി സെക്രട്ടറി എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ലീലാമ്മ. മക്കൾ: എം.ജയപ്രകാശ് (ജനസേവന കേന്ദ്രം, വെള്ളികുളങ്ങര), എം.ജയരാജ്, എം. ജയപ്രഭ (മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്). മരുമക്കൾ: പ്രീത (വെള്ളികുളങ്ങര എൽ.പി സ്കൂൾ പ്രീ - പ്രൈമറി അദ്ധ്യാപിക), പ്രീന (സെക്രട്ടറി, കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റി, വടകര) വി.വി.സുരേഷ് (റിട്ട.ഹെഡ്‌മാസ്റ്റർ, മുടപ്പിലായി). സഞ്ചയനം തിങ്കളാഴ്ച.