മാനന്തവാടി: 25 വർഷം മുമ്പ് മക്കിയാട് ബനഡിക്ടൻ സന്യാസ സമൂഹത്തിൽ ചേർന്ന ദീപ ജോസഫിനെ പീഡിപ്പിക്കുന്നതായി വന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മക്കിയാട്
കൊളാസ്റ്റിക്ക കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ ട്രീസാ തോമസ് അറിയിച്ചു.
സിസ്റ്റർ ദീപ 2012ൽ സ്വന്ത ഇഷ്ടപ്രകാരം കത്ത് നൽകി വ്രതവാഗ്ദാനത്തിൽ നിന്ന് ഒഴിവ് വാങ്ങിയതാണ്. ഇംഗ്ലണ്ടിൽ സ്ഥിര താമസമാക്കുകയും അവിടെ പൗരത്വം സ്വീകരിക്കുകയും സർക്കാർ ആനുകൂല്യങ്ങൾ നേടി ഫ്ലാറ്റിൽ തമാസിക്കുകയും ചെയ്യുന്ന അവർ
വീട്ടുതടങ്കലിലാണെന്നതും മറ്റും വീട്ടുകാർ നടത്തുന്ന വ്യാജ പ്രചാരണമാണെന്നും കോൺവെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.