കൽപ്പറ്റ: പൊഴുതന അച്ചൂർ ഹാരിസൺ മലയാളം പ്ലാന്റേഷൻ പരിസരത്തെ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ
വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവത്തിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. പരിശോധനയിൽ നിരോധിത കീടനാശിനികളോ വസ്തുക്കളോ കണ്ടെത്താനായില്ല.
പ്രദേശത്ത് കർഷകർക്ക് ബോധവൽക്കരണം നടത്തുമെന്ന് വയനാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ബി.സുരേഷ് അറിയിച്ചു.
കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ വി.കെ സജിമോൾ, പി.ശാന്തി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.മമ്മൂട്ടി, പൊഴുതന കൃഷി ഓഫീസർ വി.കെ.ആരണ്യ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ഇതിനിടെ വെള്ളിയാഴ്ച
ഒരു വിദ്യാർത്ഥിനിയെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഛർദ്ദിയും തലകറക്കവും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി നിലൂലയെയാണ് ഇന്നലെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച സ്‌കൂളിലെ ആറ് കുട്ടികൾ ചികിത്സ തേടിയിരുന്നു.
..
വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായ അച്ചൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു