കോഴിക്കോട് : മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ജമാഅത്തെ ഇസ്ലാമി കേരള വനിതാ വിഭാഗം 10ാം തിയ്യതി ഉച്ചക്ക് 2 മണിക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വനിതാ സംഗമം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വനിതാ വിഭാഗം പ്രസിഡൻറ് സി. വി ജമീല അദ്ധ്യക്ഷത വഹിക്കും. അഡ്വ: താര എം.എസ്, ഡോ: ഷേർളി വാസു, ഭാഗ്യവതി വാളയാർ, ശാരിക പളള്ളത്, എം.ജി മല്ലിക, മൃദുല ഭവാനി, ഫൗസിന, അഡ്വ: ഫരീദ, അഫീദ അഹ്മദ്, മുനീസ അമ്പലത്തറ, ശീതൾ ശ്യാം, റുക്സാന പി സഫിയ അലി എന്നിവർ പങ്കെടുക്കും.
മനുഷ്യൻെറ ജീവനും ആത്മാഭിമാനത്തിനും വിലയില്ലാത്ത വിധം അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരത്തി ഇരുനൂറിലധികം സ്ത്രീകളെ കോർത്തിണക്കി സംഗമം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ സി.വി ജമീല, ആർ.സി സാബിറ , സക്കീന കക്കോടി, റഹ്മ കരീം , പി.പി ജമീല എന്നിവർ പങ്കെടുത്തു.