കോഴിക്കോട്: പ്രളയങ്ങൾ തകർത്ത കേരളത്തിന്റെ പുനർനിർമ്മാണത്തിന് പ്ലാനർമാരും ആർകിടെക‌്ടുകളും സിവിൽ എൻജിനിയർമാരും ഉൾകൊള്ളുന്ന വിദദ്ധരുടെ പഠന ഗവേഷണങ്ങൾ അനിവാര്യമാണെന്ന് കോഎർത്ത് കോൺക്ലേവ്. കേരളത്തിന്റെ ഭൂപ്രകൃതിക്കും പരിസ്ഥിതിക്കും അനുയോജ്യമായ നിർമ്മാണ പ്രവർത്തനങ്ങളാണ് ഉണ്ടാകേണ്ടത്. പ്രകൃതി പ്രതിഭാസങ്ങളെ അതിജീവിക്കാനാകുന്ന രീതികളും അനിവാര്യമാണ് -നിർമ്മാണ മേഖലയിലെ വിദദ്ധർ അഭിപ്രായപ്പെട്ടു.
കോഎര്‍ത്തും സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റും സംയുക്തമായി ഹൈലൈറ്റ് ബിസിനസ് പാർക്കിലാണ് കോഎര്‍ത്ത് കോൺക്ലേവ് സംഘടിപ്പിച്ചത്. എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ സാംബശിവ റാവു മുഖ്യാതിഥിയായിരുന്നു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ കെ.ടി രവീന്ദ്രന്‍ (അര്‍ബന്‍ ഡിസൈനര്‍, എസ്.പി.എ, ഡല്‍ഹി മുന്‍ വകുപ്പ് വേധാവി), പ്രശാന്ത് ഹെഡാവോ (എന്‍വിയോണ്‍മെന്റല്‍ പ്ലാനര്‍), മോഹന്‍ റാവു (എന്‍വിയോണ്‍മെന്റല്‍ പ്ലാനര്‍),ആര്‍കിടെക്ടുകളായ സന്ദീപ് വിര്‍മാനി , സുഹാസിനി അയ്യര്‍ എന്നിവര്‍ വിഷയങ്ങളവതരിപ്പിച്ചു.
ഈയിടെ മരണമടഞ്ഞ പരിസ്ഥിതി ശാസ്ത്രജ്ഞനും ഗവേഷകനും പെരിങ്ങമല പരിസ്ഥിതി സമരനായകനുമായ ഡോ.എം കമറുദ്ദീൻ കുഞ്ഞിനുള്ള കോഎർത്ത് പരിസ്ഥിതി പുരസ്കാരം എം.കെ രാഘവൻ മകന് കൈമാറി.