കോഴിക്കോട്: ഒ.പി.അബ്ദുൾ സലാമിൻെറ 'നങ്കൂരം നഷ്ടപ്പെട്ടവർ' നോവലിന്റെ പ്രകാശനം മന്ത്രി ഡോ.കെ.ടി.ജലീൽ നിർവഹിച്ചു. ഒ.അബ്ദുറഹ്‌മാൻ പുസ്തകം ഏറ്റുവാങ്ങി. കെ.പി.കേശവമേനോൻ ഹാളിൽ ഒരുക്കിയ ചടങ്ങിൽ കെ.അബ്ദുള്ലക്കോയ അദ്ധ്യക്ഷത വഹിച്ചു.

കെ.പി.കുഞ്ഞാമു പുസ്തകപരിചയം നടത്തി. യു.കെ.കുമാരൻ, ഡോ.കൂട്ടിൽ മുഹമ്മദലി, എ.കെ.അബ്ദുൽ മജീദ്, ഒ.പി അബ്ദു സലാം, ഇബ്രാഹിം കുട്ടി മാസ്റ്റർ പുത്തൂർ എന്നിവർ സംസാരിച്ചു. സിദ്ദിഖ് കുറ്റിക്കാട്ടൂർ സ്വാഗതം പറഞ്ഞു.