വ്യാപാരി യൂത്ത് വിംഗ് കാൽനട ജാഥ നടത്തി

മാനന്തവാടി: കണ്ണൂർ വിമാനത്താവളത്തെക്കാളും കോഴിക്കോട് മെഡിക്കൽ കോളേജിലേക്കാണ് വയനാട്ടിൽ നിന്ന് ഗതാഗത യോഗ്യമായ റോഡ് അത്യാവശ്യമായി വേണ്ടതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജോജിൻ ടി ജോയി പറഞ്ഞു.കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കാൽനട ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നാലുവരിപാത വാണിജ്യകേന്ദ്രങ്ങൾ ഒഴിവാക്കി രണ്ടു വരിയിൽ ഒതുക്കി 12 മീറ്ററിൽ നിർമ്മിക്കുക, മലയോര ഹൈവെ ഉടൻ പ്രാവർത്തികമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ. കെ ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നൗഷാദ് കാക്കവയൽ പതാക കൈമാറി. തലപ്പുഴ യൂനിറ്റ് പ്രസിഡന്റ് വി.യു ജോണി അദ്ധ്യക്ഷത വഹിച്ചു.പി.വി മഹേഷ്, കെ മുഹമ്മദ് ആസിഫ്, കെ.കെ സാബു, എൻ.വി അനിൽകുമാർ, ജബ്ബാർ എന്നിവർ സംസാരിച്ചു. കുഴിനിലം, കണിയാരം, എരുമത്തെരുവ് എന്നിവിടങ്ങളിലെ വിശദീകരണ യോഗങ്ങൾക്ക് ശേഷം ഗാന്ധി പാർക്കിൽ സമാപിച്ചു. സമാപന ചടങ്ങിൽ വി.യു ജോണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു.പി.വി മഹേഷ്, എൻ.വി അനിൽകുമാർ സി.കെ സുജിത്, എൻ.പി ഷിബി എം.വി സുരേന്ദ്രൻ, കെ.എക്സ്.ജോർജ് ഇ.എ.നാസർ, പി മഹേഷ്, എം.കെ ശിഹാബുദ്ദീൻ, ജോൺസൺ ജോൺ എന്നിവർ പ്രസംഗിച്ചു.