കൊടിയത്തൂർ :പാഠ്യ ഭാഗങ്ങളിലൊതുങ്ങുന്നതിനപ്പുറം മത്സര പരീക്ഷാ രംഗത്തേക്ക് വിദ്യാർത്ഥികൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ പറഞ്ഞു .നിരന്തരമായ പരിശീലനമാണ് മത്സര പരീക്ഷകൾക്ക് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു .

കൊടിയത്തൂരിൽ അൽ ഫാറൂഖ് സിവിൽ സർവ്വീസ് അക്കാഡമിയുടെ പ്രൊജക്ട് ലോഞ്ചിംഗ് നിർവഹിക്കുകയായിരുന്നു അദ്ദേഹം .അക്കാഡമി ചെയർമാൻ സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു .ഫാറൂഖ് കോളേജ് സിവിൽ സർവ്വീസ് അക്കാഡമി ഡയറക്ടർ അബൂ സ്വാലിഹ് അരീക്കോട് ഓറിയന്റേഷൻ ക്ലാസിന് നേതൃത്വം നൽകി.അൽഫാറൂഖ് സിവിൽ സർവ്വീസ് അക്കാഡമി ചീഫ് മെന്റർ പി.കമാൽകുട്ടി ഐ എ എസ് വിദ്യാഭ്യാസ പദ്ധതി അവതരിപ്പിച്ചു .

സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി തങ്ങൾ പ്രാർഥന നടത്തി. കൊയിലാട്ട് കുഞ്ഞി സീതിക്കോയ തങ്ങൾ,സൈനുൽ ആബിദീൻ ജീലാനി,മദ്രസാ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സൂര്യ അബ്ദുൽ ഗഫൂർ ,കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി ടി സി അബ്ദുല്ല,വാർഡ് മെമ്പർ ചേറ്റൂർ മുഹമ്മദ്,മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് ,എസ് എസ് എ ജില്ല പ്രോഗ്രാം ഓഫീസർ വി വസീഫ് ,ദേശീയ അധ്യാപക അവാർഡ് ജേതാവ് നിയാസ് ചോല,വി എം കോയ മാസ്റ്റർ,നാസർ കൊളായി,നാസർ ചെറുവാടി എന്നിവർ സംസാരിച്ചു .മദ്രസാ അധ്യാപക ക്ഷേമനിധി ബോർഡ് രൂപീകരണത്തിന് നേതൃത്വം നൽകിയ മന്ത്രി കെ ടി ജലീലിന് ചെയർമാൻ സൂര്യ ഗഫൂർ ഹാജി ഉപഹാരം നൽകി.ഉപജില്ലയിലെ ഹൈസ്‌കൂൾ,യു പി സ്‌കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായി നടത്തിയ റോബോട്ടിക് ശിൽപ്പശാലക്ക് ഇവോൾവ് റോബോട്ടിക് ടീം നേതൃത്വംനൽകി.അൽഫാറൂഖ് ജനറൽ സെക്രട്ടറി ഇ യഅ്ഖൂബ് ഫൈസി സ്വാഗതവും അബ്ദുൽ കരീം കെ നന്ദിയും പറഞ്ഞു.