img201912
കെ.എസ്.ടി എ മുക്കം ഉപജില്ല സമ്മേളനം എൻ ഉഷ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: അദ്ധ്യാപകരെ ശിക്ഷിക്കാനുള്ള സ്കൂൾ മാനേജർമാരുടെ അധികാരം എടുത്തുകളയണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി എ) മുക്കം ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന കമ്മിറ്റി അംഗം എൻ.ഉഷ സമ്മേളനം ഉദ്ഘാടനം ചെയ്തു. വി.അജീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.ബബിഷ രക്തസാക്ഷിപ്രമേയവും കെ.സി ഹാഷിദ് അനുശോചനപ്രമേയവും കെ.വാസു പ്രവർത്തന റിപ്പോർട്ടും പി കെ മനോജ്‌ കുമാർ വരവുചെലവും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ സജീഷ് നാരായണൻ, സെക്രട്ടറി അരവിന്ദാക്ഷൻ, ജില്ലാ എക്സികുട്ടീവ് അംഗങ്ങളായ ഇ.പി. ശ്രീനിവാസൻ, പി. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. എൻ.ബി.വിജയകുമാർ സ്വാഗതവും കെ.ബൽരാജ് നന്ദിയും പറഞ്ഞു.

ഭാരവാഹികളായി വി.അജീഷ് (പ്രസിഡന്റ്), കെ.വാസു (സെക്രട്ടറി), പി കെ മനോജ്‌ കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.