photo
പനങ്ങാട്ട് പഞ്ചായത്തിലെ തലയാട് കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ നവീകരിച്ച കെട്ടിടം മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: വയലട പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള തലയാട് കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ നവീകരിച്ച കെട്ടിടത്തിന്റെയും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച 19 റോഡുകളുടെയും ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.

കാലപ്പഴക്കം വന്ന കെട്ടിടം 20 ലക്ഷം രൂപ ചെലവിലാണ് പനങ്ങാട് ഗ്രാമപഞ്ചായത്ത് നവീകരിച്ചത്. അഞ്ചാം വാർഡിൽ റോഡുകളുടെ പ്രവൃത്തി പൂർത്തീകരിക്കാൻ ഒരു കോടി രൂപ വിനിയോഗിച്ചു. ചടങ്ങിൽ പുരുഷൻ കടലുണ്ടി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഉസ്മാൻ, സ്ഥിരംസമിതി അംഗം എ.എൽ വിലാസിനി, പഞ്ചായത്ത് അംഗങ്ങളായ പി.ആർ സുരേഷ്, ടി.കെ ബിജു, അഡീഷണൽ ഡി.എം.ഒ ഡോ.ആശാദേവി, പബ്ലിക് ഹെൽത്ത് ഓഫീസർ കെ.പി മോഹനൻ, വയലട മെഡിക്കൽ ഓഫീസർ ഡോ.നിഷ തുടങ്ങിയവർ സംബന്ധിച്ചു.