പന്തീരാങ്കാവ്: കൊടൽ നടക്കാവ് യുവജന വായനശാല ആൻഡ് ആർട്‌സ്‌ ക്ളബ്ബ് വനിതാവേദിയുടെ നേതൃത്വത്തിൽ സ്വയംതൊഴിൽ പരിശീലന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കൂൺകൃഷി പരിശീലന ക്ലാസ് വായനശാല സെക്രട്ടറി ഇ.രാഘവൻ ഉദ്ഘാടനം ചെയ്തു. ജയറാണി ക്ലാസെടുത്തു. വനിതാവേദി പ്രസിഡന്റ് സ്മിത പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ വി.എം.ശങ്കരനാരായണൻ, സെക്രട്ടറി നിഷാ മണികണ്ഠൻ, ടി.പി.സജിത എന്നിവർ സംസാരിച്ചു.