പേരാമ്പ്ര: ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്രോസ്‌ കൺട്രി മത്സരത്തിൽ പേരാമ്പ്ര ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥി പേരാമ്പ്ര കക്കാട് സ്വദേശി ദിൽഷാദ് ഒന്നാം സ്ഥാനത്തെത്തി. കെ.എം.ബിജീഷ് പൂനത്ത് രണ്ടാം സ്ഥാനവും ജിബിൻ ജോൺസൺ ആവടുക്ക മൂന്നാം സ്ഥാനവും നേടി.

ജില്ലാ പഞ്ചായത്ത് അംഗം എ.കെ. ബാലൻ ഉദ്ഘാടനം നിർവഹിച്ചു. പേരാമ്പ്ര അഡീഷണൽ എസ് ഐ അബ്ദുൾ ഖാദർ ഫ്‌ളാഗ് ഓഫ് ചെയ്തു. പേരാമ്പ്ര പഞ്ചായത്ത് അംഗം കെ.ബിജുകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കൂത്താളി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.അസ്സൻകുട്ടി, പേരാമ്പ്ര മണ്ഡലം വികസനമിഷൻ കൺവീനർ എം.കുഞ്ഞമ്മത്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ.സുനീഷ്, കെ.വി.കുഞ്ഞിക്കണ്ണൻ, കല്ലൂർ മുഹമ്മദലി, എൻ. കെ. അബ്ദുൾ അസീസ്, ഉണ്ണി വേങ്ങേരി, വി.ശ്രീനി,സി. വി രജീഷ്,പിഎസ് പ്രവീൺ എന്നിവർ സംസാരിച്ചു. ചക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സുനിൽ സ്വാഗതം പറഞ്ഞു.
കടിയങ്ങാട് മുതൽ പേരാമ്പ്ര വരെയായിരുന്നു മത്സരം. വിജയികൾക്കുള്ള കാഷ് പ്രൈസ് 12 ന് സമാപന സമ്മേളനത്തിൽ സമ്മാനിക്കും.