photo
ജില്ലാ പഞ്ചായത്ത് കേരളോത്സവം ഫുട്ബാൾ മത്സരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രതിഭ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ജില്ലാ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഫുട്ബാൾ മത്സരം വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി. വി സോമൻ അദ്ധ്യക്ഷത വഹിച്ചു. ഫുട്ബാൾ താരം വൈശാഖ് മുഖ്യാതിഥിയായിരുന്നു. സ്കൂൾ മാനേജർ ഒ.എം.കൃഷ്ണകുമാർ, പ്രധാനാദ്ധ്യാപിക ടി.ബീന എന്നിവർ സംസാരിച്ചു. ടി.കെ.സുമേഷ് സ്വാഗതം പറഞ്ഞു.