രാമനാട്ടുകര: നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയിൽ ടൗണിലെ നിരവധി ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.പി. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പലയിടത്തും ഇതര സംസ്ഥാന തൊഴിലാളികളില്‍ മിക്കവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് എടുത്തിട്ടില്ലെന്നും കണ്ടെത്തി.
ന്യൂനതകള്‍ പരിഹരിക്കാതെ കച്ചവടം നടത്തുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി പി.ജെ.ജസിത അറിയിച്ചു.