കോഴിക്കോട്: കർഷകർക്ക് വൈദ്യുതി സബ്സിഡി ലഭിക്കാൻ മുപ്പത് സെന്റ് ഭൂമിയെങ്കിലും വേണമെന്ന കെ.എസ്.ഇ.ബി ഉത്തരവ് പിൻവലിക്കണമെന്ന് കോഴിക്കോട് താലൂക്ക് ജൈവ കർഷക സംഗമം ആവശ്യപ്പെട്ടു. പത്ത് സെന്റ് ഭൂമിയുള്ള എല്ലാ കർഷകർക്കും വൈദ്യുതി സബ്സിഡി അനുവദിക്കണം.
സംഗമം കേരള ജൈവ കർഷക സമിതി ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണൻ ചേനോളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വടയക്കണ്ടി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. പത്മനാഭൻ ഊരാളുങ്കൽ, കെ. വിജയകുമാർ, സി. കൃഷ്ണകുമാർ, പി. വി. പ്രേമാനന്ദ്, വി. വേണുഗോപാൽ, കെ. കെ. ജയപ്രകാശ്, എം. പി. ബാബു, എം. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി സുരേഷ് പുതിയപാലം (പ്രസിഡന്റ് ), എം. പി. ബോബിഷ് (സെക്രട്ടറി), പി. സത്യനാഥൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.