കോഴിക്കോട് : സംസ്ഥാന സർക്കാർ രൂപം നൽകിയ കേരള സിവിൽ ഡിഫൻസ് പദ്ധതിയുടെ ഓൺലെെൻ വെബ്സെെറ്റിന്റെ ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി നിർവ്വഹിക്കും. രക്ഷാപ്രവർത്തനത്തിന് വെെദഗ്ധ്യം ലഭിച്ച കേരള ഫയർ ആൻഡ് റസ്ക്യൂ പോലുള്ള സർക്കാർ സംവിധാനങ്ങളും വളണ്ടിർമാരും ഒരുമിക്കുന്നതാണ് സിവിൽ ഡിഫൻസ്.

സന്നദ്ധഭടന്മാർക്ക് പരിശീലനത്തിലൂടെ വൈദഗ്ധ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. തുടക്കത്തിൽ ഓരോ ഫയർ സ്റ്റേഷൻെറ കീഴിലും 50 പേരടങ്ങുന്ന വളണ്ടിയർ ടീമിനെയാണ് തിരെഞ്ഞെടുക്കുക. 18 തികഞ്ഞവർക്കും കമ്മ്യൂണിറ്റി റസ്ക്യൂ ടീമിലുള്ളവർക്കും cdsfire.kerala.gov.in എന്ന ഓൺ ലെെൻ വെബ്സെെറ്റിലൂടെ അപേക്ഷിക്കാം.