കോഴിക്കോട്: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം സംഘടിപ്പിച്ച ദേശീയ റോൾപ്ലേ മത്സരത്തിൽകുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ രണ്ടാം സ്ഥാനം നേടി. ഒന്നാം സ്ഥാനം നഷ്ടമായത് ഒരു സ്‌കോറിനായിരുന്നു.

ദക്ഷിണമേഖലാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് കുറ്റ്യാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ മുഹമ്മദ് മിർഷാദ്, ഏഞ്ചല സുമേഷ്, ആയിഷ മിൻഹ, മുഹമ്മദ് ബിലാൽ മുഹമ്മദ് നിനാൻ എന്നിവരടങ്ങിയ ടീം ദേശീയ മത്സരത്തിൽ പങ്കെടുത്തത്. ഡൽഹിയിലെ എൻ.സി.ഇ.ആർ.ടി ആസ്ഥാനത്തു നടന്ന മത്സരത്തിൽ കൗമാര വിദ്യാഭ്യാസത്തിന്റെ ആവശ്യകത സംബന്ധിച്ച സ്‌ക്രിപ്റ്റ് അവതരിപ്പിച്ചാണ് വിദ്യാർത്ഥികൾ രണ്ടാംസ്ഥാനം നേടിയത്. ഇതേ വിദ്യാലയത്തിലെ ഇംഗ്ലീഷ് അദ്ധ്യാപിക രേഖ വിനോദാണ് കുട്ടികളെ മത്സരത്തിനായി ഒരുക്കിയത്. ദേശീയ അംഗീകാരം ലഭിച്ച ടീമിന് സ്വീകരണം നൽകും.