കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂൾ വനം - വന്യജീവി വകുപ്പിന്റെ സഹകരണത്തോടെ മരുതോങ്കര ജാനകിക്കാട് ജൈവവൈവിദ്ധ്യ പാർക്കിൽ പ്രകൃതി പഠന ക്യാമ്പ് ഒരുക്കി. പ്രകൃതിസന്തുലനത്തിനും ജീവിവർഗങ്ങളുടെ സംരക്ഷണത്തിനും കാടിന്റെ ആവശ്യകതയെന്തെന്ന് സെക്ഷൻ ഓഫീസർ ടി.സുരേഷ് കുട്ടികളെ ബോദ്ധ്യപ്പെടുത്തി. ജാനകിക്കാടിന്റെ വൈവിദ്ധ്യവും സസ്യങ്ങളുടെ ഔഷധഗുണവും എന്ന വിഷയത്തിൽ ബയോ ഡൈവേഴ്സിറ്റി ബോർഡ് ഫാക്കൽറ്റി ഇ.രാജൻ ക്ലാസെടുത്തു. സസ്യ, ജന്തുവർഗങ്ങളുടെ ശാസ്ത്രനാമങ്ങൾ അദ്ദേഹം കുട്ടികൾക്ക് വിശദീകരിച്ചു. ക്യാമ്പിന് പി.ടി.എ പ്രസിഡന്റ് സി.ടി.കുഞ്ഞോയി, എം.പി.ടി.എ പ്രസിഡന്റ് ഹബീബ, കെ.കെ.സക്കരിയ, വി. ഉമ്മാച്ചക്കുട്ടി, പി.പി.ഷഹനാസ്, കെ.മുജീബ് റഹ്‌മാൻ, വി.ഹസീന എന്നിവർ നേതൃത്വം നൽകി.