കൽപ്പറ്റ: ഷമീർ എന്ന പേരിലുള്ളവരുടെ സൗഹാർദ്ദ, ജീവകാരുണ്യ കൂട്ടായ്മയായ ക്ലബ് ഷമീറിയൻസ് ഫൗണ്ടേഷന്റെ വയനാട് ജില്ലാ ചാപ്റ്റർ രൂപീകരിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഷമീർ, സമീർമാർ യോഗത്തിൽ പങ്കെടുത്തു. ഇ.സി. ഷമീർ ഉദ്ഘാടനം ചെയ്തു. അഡ്വ: ഷമീർ കുന്ദമംഗലം അദ്ധ്യക്ഷത വഹിച്ചു. ഷമീർ പറപ്പാറ മുഖ്യാതിഥിയായിരുന്നു. ഷമീർ വൈറ്റ് ലൈൻ മുഖ്യപ്രഭാഷണം നടത്തി. ഷമീർ കുഞ്ഞോം, സിയാദ് നരിക്കോടൻ, കെ.ടി ഷമീർ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ഷമീർ കമ്പളക്കാട് സ്വാഗതവും ഷമീർ പാറമ്മൽ നന്ദിയും പറഞ്ഞു.
ജില്ലാ ഭാരവാഹികൾ: ഷമീർ സുൽത്താൻ കമ്പളക്കാട് (പ്രസിഡന്റ്), ഷമീർ പാറമ്മൽ കരണി (ജനറൽ സെക്രട്ടറി),
ഷമീർ അമ്പലവയൽ (ട്രഷറർ), ഷമീർ ഒടുവിൽ കൽപ്പറ്റ,
ഷമീർ ചുണ്ടേൽ, സമീർ കോരൻകുന്നൻ (വൈസ് പ്രസിഡന്റുമാർ), ഷമീർ കാലടി അമ്പലവയൽ, ഷമീർ എം സി കമ്പളക്കാട്, ഷമീർ മേപ്പാടി (ജോയിന്റ് സെക്രട്ടറിമാർ).
ഫോട്ടോ :ക്ലബ്ബ് ഷമീറിയൻസ് ഫൗണ്ടേഷൻ അംഗങ്ങൾ കൽപ്പറ്റയിൽ ഒത്തുകൂടിയപ്പോൾ