leela
കെ.കെ. ലീല അനുസ്മരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിൽ മഹിളാപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച കെ.കെ. ലീലയുടെ 5ാം ചരമ വാർഷികം പാലേരിയിൽ ആചരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പേരാമ്പ്ര ഏരിയാ പ്രസിഡന്റ് സുജാത മനക്കൽ അദ്ധ്യക്ഷത വഹിച്ചു. ഇ.വത്സല, സുബൈദ ചെറുവറ്റ, വി.കെ.സുമതി, തങ്കമ്മ വർഗീസ്, എം.കെ.രാധ, എ.സരോജിനി, പി.എസ്.പ്രവീൺ എന്നിവർ സംസാരിച്ചു. എം.നളിനി സ്വാഗതവും ടി.പി.റീന നന്ദിയും പറഞ്ഞു.