ups
വടകര താഴെ അങ്ങാടി കുടുംബാരോഗ്യ കേന്ദ്രത്തിന് സംഭാവനയായി ലഭിച്ച യു.പി.എസ് നഗരസഭ ചെയർമാൻ കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: താഴെ അങ്ങാടി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സംഭാവനയായി ലഭിച്ച 5.5 കെ.വി യു.പി.എസ് നഗരസഭ ചെയർമാൻ കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സൗദി വടകര മുസ്ലീം ജമാ അത്ത് റിയാദ് ഏരിയാ കമ്മിറ്റിയാണ് യു.പി.എസ് സംഭാവന ചെയ്തത്.

ചടങ്ങിൽ പീടികയിലകത്ത് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഡോ.എസ്.സുനിത, നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി മെമ്പർ പി.സഫിയ, പ്രൊഫ.കെ.കെ മഹമൂദ്, അബ്ദുള്ള, പി.വി.അബ്ദുറഹ്‌മാൻ എന്നിവർ സംസാരിച്ചു. അഷറഫ് വൈക്കിലേരി സ്വാഗതവും ജബ്ബാർ നെട്ടൂർ നന്ദിയും പറഞ്ഞു.