അഭിമുഖം 20ന്
എൻ.എസ്.എസ് എംപാനൽഡ് ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കമ്പ്യൂട്ടർ അസിസ്റ്റന്റ് കരാർ നിയമനത്തിന് നടത്തിയ പ്രായോഗിക പരീക്ഷയിൽ പങ്കെടുത്തവർക്കുള്ള അഭിമുഖം ഡിസംബർ 20-ന് രാവിലെ 9.30ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും.
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റർ എം.എസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി (2016 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ 16 വരെയും 170 രൂപ പിഴയോടെ 17 വരെയും ഫീസടച്ച് 19 വരെ രജിസ്റ്റർ ചെയ്യാം.
വിദൂരവിദ്യാഭ്യാസം (2014 പ്രവേശനം) അഞ്ച്, ആറ് സെമസ്റ്റർ ബി.എസ്.സി പ്രിന്റിംഗ് ടെക്നോളജി റഗുലർ പരീക്ഷയ്ക്ക് പിഴകൂടാതെ 20 വരെയും 170 രൂപ പിഴയോടെ 23 വരെയും ഫീസടച്ച് 26 വരെ രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചെലാൻ സഹിതം ജോയിന്റ് കൺട്രോളർ ഒഫ് എക്സാമിനേഷൻസ്-8, എക്സാമിനേഷൻ-ഡിസ്റ്റൻസ് എഡ്യുക്കേഷൻ, യൂണിവേഴ്സിറ്റി ഒഫ് കാലിക്കറ്റ്, 673 635 വിലാസത്തിൽ ലഭിക്കണം.
പരീക്ഷ
ഒൻപതാം സെമസ്റ്റർ ബി.ആർക് 2012 സ്‌കീം-2012 മുതൽ പ്രവേശനം റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്, 2004 സ്‌കീം-2010, 2011 പ്രവേശനം സപ്ലിമെന്ററി പരീക്ഷ 31-ന് ആരംഭിക്കും.
ഒന്നാം സെമസ്റ്റർ എം.എസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി (2016 മുതൽ 2018 വരെ പ്രവേശനം) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ 31-ന് ആരംഭിക്കും.
ബി.ബി.എ-എൽ എൽ.ബി (ഓണേഴ്സ്, 2011 സ്‌കീം) റഗുലർ/സപ്ലിമെന്ററി ആറാം സെമസ്റ്റർ പരീക്ഷ ജനുവരി പത്തിനും നാലാം സെമസ്റ്റർ പരീക്ഷ ജനുവരി 13-നും ആരംഭിക്കും.
രണ്ടാം സെമസ്റ്റർ എൽ എൽ.ബി യൂണിറ്ററി (ത്രിവത്സരം-2015 സ്‌കീം) റഗുലർ/സപ്ലിമെന്ററി പരീക്ഷ ജനുവരി പത്തിന് ആരംഭിക്കും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.
മൂന്നാംവർഷ ബി.പി.എഡ് (ഇന്റഗ്രേറ്റഡ്) ഏപ്രിൽ 2019 റഗുലർ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.
അവസാന വർഷ/മൂന്ന്, നാല് സെമസ്റ്റർ എം.എ മലയാളം, എം.എ സംസ്‌കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (ജനറൽ), എം.എ സംസ്‌കൃതം സാഹിത്യ (സ്പെഷ്യൽ) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 19 വരെ അപേക്ഷിക്കാം.
ബി.വോക് പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബി.വോക് സോഫ്റ്റ്‌വെയർ ഡവലപ്മെന്റ്/സോഫ്റ്റ്‌വെയർ ടെക്നോളജി പ്രാക്ടിക്കൽ പരീക്ഷാ ഷെഡ്യൂൾ വെബ്സൈറ്റിൽ.