മാനന്തവാടി: അവശ്യസാധനങ്ങളുടെ വില കുതിച്ചുയരു സാഹചര്യത്തിൽ ഭക്ഷണവില വർദ്ധിപ്പിച്ചാലും ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ വ്യക്തമാക്കി. സർവ്വ സാധനങ്ങൾക്കും വില കുതിച്ചുയരുകയാണ്. കേന്ദ്ര, കേരള സർക്കാരുകൾ വില നിയന്ത്രിക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല. നിത്യോപയോഗ സാധനങ്ങളുടെ വൻതോതിലുള്ള വിലക്കയറ്റമുണ്ടായിട്ടും എല്ലാവരും മൗനം പാലിക്കുകയാണ്. ഈ സാഹചര്യത്തിൽ ഹോട്ടലുകൾ അടച്ചിടുകയെയല്ലാതെ വേറെ വഴിയില്ല.

ടാക്സും നികുതിയും ലൈസൻസ് ഫീസും വർദ്ധിപ്പിച്ച് സർക്കാരുകളും ദ്രോഹിക്കുകയാണ്.

ഈ മാസം 17 ന് എറണാകുളത്ത് ചേരുന്ന സംസ്ഥാന
ജനറൽ കൗൺസിൽ യോഗത്തിൽ ഭാവി സമര പരിപാടികൾ തീരുമാനിക്കും. മാനന്തവാടിയിൽ ചേർന്ന അടിയന്തിര ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ ജില്ലാ പ്രസിഡന്റ് സാജൻ പൊരുന്നിക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. ആർ. ഉണ്ണികൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അബ്ദുൾ ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. വർക്കിംഗ് പ്രസിഡന്റ് അനീഷ്.ബി.നായർ, വൈസ് പ്രസിഡന്റ് ഉമ്മർ പാരഡൈസ്, പ്രേമൻ മീനങ്ങാടി, അബ്ദുറഹിമാൻ വൈത്തിരി, ജോ. സെക്രട്ടറി ബിജു മന്ന,ഷിഹാബ് മേപ്പാടി, അരവിന്ദൻ ബത്തേരി, ജോണി അമ്പലവയൽ എന്നിവർ പ്രസംഗിച്ചു.