aaa
കേരള ബാങ്ക് രൂപീകരണം കോഴിക്കോട് ജല്ലാ തല ആഘോഷങ്ങളുടെ ഭാഗമായുള്ള സഹകരണ പൊതു സമ്മേളനം എ .പ്രദീപ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: സംസ്ഥാനത്തെ മികച്ച സാമ്പത്തിക അടിത്തറയും നിക്ഷേപവുമുള്ള ജനകീയ ബാങ്കായി കേരള ബാങ്ക് മുന്നേറുമെന്ന് എ. പ്രദീപ്കുമാർ എം.എൽ.എ പറഞ്ഞു. ഒട്ടേറെ പ്രതിബന്ധങ്ങൾ തരണം ചെയ്താണ് കേരള ബാങ്ക് യാഥാർത്ഥ്യമായത്.

കേരള ബാങ്ക് രൂപീകരണത്തിന്റെ ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി മുതലക്കുളം മൈതാനിയിൽ ഒരുക്കിയ സഹകരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൺസ്യൂമർഫെഡ് ചെയർമാൻ എം.മെഹബൂബ് അദ്ധ്യക്ഷത വഹിച്ചു. പുരുഷൻ കടലുണ്ടി എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, മുൻ എം.പി അഡ്വ.പി.സതീദേവി, പ്രാഥമിക കാർഷിക സഹകരണ ബാങ്ക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.ജി.സി.പ്രശാന്ത് കുമാർ, അർബൻ കോ-ഓപ്പറേറ്റിവ് ബാങ്ക് അസോസിയേഷൻ പ്രസിഡന്റ് ടി.പി.ദാസൻ, കെ.ഡി.സി ബാങ്ക് മുൻ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ എന്നിവർ ആശംസയർപ്പിച്ചു . സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ വി.കെ രാധാകൃഷ്ണൻ സ്വാഗതവും കേരള ബാങ്ക് കോഴിക്കോട് ജനറൽ മാനേജർ കെ.പി.അജയകുമാർ നന്ദിയും പറഞ്ഞു.