വടകര: ജീവിതത്തില്‍ നിരന്തരം പരീക്ഷണം നടത്തിയതിനൊപ്പം അവയുടെ ഗുണഫലം സാധാരണക്കാർക്ക് ഉറപ്പാക്കാൻ യത്നിക്കുകയും ചെയ്ത അത്ഭുതപ്രതിഭയായിരുന്നു മഹാത്മാഗാന്ധിയെന്ന് ഡോ.അനില്‍ ചേലേമ്പ്ര പറഞ്ഞു. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഫാല്‍ക്കെ ലൈബ്രറിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഗാന്ധിയന്‍ പ്രഭാഷണ പരമ്പരയില്‍ 'ഗാന്ധിയന്‍ ധാര്‍മികത' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി.പി.സുനില്‍കുമാര്‍ അദ്ധ്യക്ഷനായിരുന്നു. പി. ഹരീന്ദ്രനാഥ് സംബന്ധിച്ചു. ടി.പി.രാമചന്ദ്രന്‍ സ്വാഗതവും പി.പി.പവിത്രന്‍ നന്ദിയും പറഞ്ഞു.