മുക്കം: ചേന്ദമംഗല്ലുർ ഹയർ സെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർത്ഥി അസീൽ മുഹമ്മദിന് ഇൻസ്പയർ അവാർഡ്. സയൻസ് ആൻഡ് ടെക്നോളജിയുടെ ഇൻസ്‌പയർ സ്കോളർഷിപ്പിനും ജില്ലാതല പ്രോജക്ട് അവതരണത്തിനുമാണ് അസീൽ മുഹമ്മദ് അർഹനായത്. മുഹമ്മദ് കക്കാടിന്റെയും കെ.ടി ഖമർബാനുവിന്റെയും മകനാണ്.