പേരാമ്പ്ര: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയിൽ ക്വാറി തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള യുക്തിവാദിസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം യു.കലാനാഥൻ ഉദ്ഘാടനം ചെയ്തു. പ്രകാശ് കറത്തേടത്ത് അദ്ധ്യക്ഷനായിരുന്നു. രാജഗോപാൽ വാകത്താനം, കെ.ഉണ്ണികൃഷ്ണൻ, രാജൻ കോറോത്ത്, ടി.കെ. രവീന്ദ്രനാഥ്, ഇരിങ്ങൽ കൃഷ്ണൻ, ഇ.കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. സജു കോച്ചേരി സ്വാഗതവും വി.ശിവദാസൻ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി പ്രകാശ് കറത്തേടത്ത് (പ്രസിഡന്റ്), പി.സോമസുന്ദരൻ, ടി.കെ.രവീന്ദ്രനാഥ് (വൈസ് പ്രസിഡന്റുമാർ), രാജൻ കോറോത്ത് (സെക്രട്ടറി), പി.എം.ഗീതാകുമാരി, യു.വി.ബൈജു (ജോയിന്റ് സെക്രട്ടറിമാർ), എം.രവീന്ദ്രൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.