കോഴിക്കോട്: ഈസ്റ്റ് ഹിൽ കേന്ദ്രീയ വിദ്യാലയത്തിലേക്ക് എസ്.എഫ്.ഐ പ്രവർത്തകർ സംഘടിപ്പിച്ച മാർച്ചിനിടയിൽ അക്രമം. പ്രക്ഷോഭകർ നോട്ടീസ് ബോർഡും ജനൽചില്ലുകളും കസേരകളും ചെടിച്ചട്ടികളും തകർത്തു. കേന്ദ്രീയ വിദ്യാലയത്തോടുള്ള എം.പിയുടെ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്.

അക്രമത്തിൽ കേന്ദ്ര വിദ്യാലയ വെൽഫെയർ അസോസിയേഷൻ പ്രതിഷേധിച്ചു. പ്രിൻസിപ്പൽ നടക്കാവ് പൊലീസിൽ പരാതി നൽകി.

അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ ആവശ്യപ്പെട്ടു.