കുന്ദമംഗലം: കളഞ്ഞു കിട്ടിയ പണവും സ്വർണവും മറ്റു രേഖകളുമടങ്ങിയ പേഴ്സ് ഉടമക്ക് തിരിച്ചേൽപ്പിച്ച ഓട്ടോ ഡ്രൈവർ കോട്ടാം പറമ്പ് കിഴക്കേ ചാലിൽ കെ പി സിദ്ദിഖിനെ കുന്ദമംഗലം സൂര്യ റസിഡന്റ്സ് അസോസിയേഷൻ ആദരിച്ചു.. സൂര്യ റസിഡന്റ്സ് കമ്മറ്റി അംഗം നെല്ലിക്കൽ സുധീഷിന്റെ പേഴ്സായിരുന്നു യാത്രക്കിടെ നഷ്ടപ്പെട്ടത്. പി.രവീന്ദ്രനാഥൻ സിദ്ദിഖിനെ പൊന്നാടയണിയിച്ചു. എം കെ സുഭാഷ് ഉപഹാരം നൽകി. സി വി ഗോപാലകൃഷ്ണൻ, എം സി സവിനേഷ് എന്നിവർ പ്രസംഗിച്ചു. സൂര്യ സെക്രട്ടറി പി അനീഷ് കുമാർ സ്വാഗതവും സോപാനം ബാബുരാജ് നന്ദിയും പറഞ്ഞു.