കോഴിക്കോട്: നൂറാം വാര്‍ഷികമാഘോഷിക്കുന്ന കുന്ദമംഗലം കോടതിയിലേക്കുള്ള റോഡിന്റെ പ്രവൃത്തി നടത്തുന്നതിന് 4.1 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കുന്ദമംഗലം കോടതിയുടെ നൂറാം വാര്‍ഷികാഘോഷം ഈ മാസം 24 ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.എം ശഫീഖ് ഉദ്ഘാടനം ചെയ്യും.
കുന്ദമംഗലത്ത് പൊലീസ് സ്റ്റേഷനും കോടതിയും ഒരു കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. എം.എല്‍.എയുടെ നിയോജകണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.3 കോടി രൂപ ചെലവില്‍ പൊലീസ് സ്റ്റേഷന് വേണ്ടി നിര്‍മ്മിച്ചു വരുന്ന കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ ഇപ്പോഴുള്ള കെട്ടിടം കോടതിക്ക് മാത്രമായി ഉപയോഗപ്പെടുത്താന്‍ സാധിക്കും.
കുന്ദമംഗലം കോടതി കെട്ടിടത്തിന്റെ പൈതൃകം സംരക്ഷിച്ചുകൊണ്ട് നവീകരിക്കുന്നതിന് ഒരു കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട് -എം.എല്‍.എ പറഞ്ഞു.