കൽപ്പറ്റ: ഡിസംബർ 26 ലെ വലയ സൂര്യഗ്രഹണം കാണുന്നതിനും ഗ്രഹണത്തെ കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്തുന്നതിനുമായി മഹാസംഗമം സംഘടിപ്പിക്കുന്നതിന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വാഗതസംഘം രൂപീകരിച്ചു.

26 ന് രാവിലെ 8 മുതൽ കൽപ്പറ്റ എസ് കെ എം ജെ സ്കൂൾ ഗ്രൗണ്ടിലാണ് സംഗമം നടക്കുക.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ജില്ലാ ലൈബ്രറി കൌൺസിൽ, കുടുംബശ്രീ മിഷൻ, ആസ്‌ട്രോ വയനാട്, ടോട്ടം റിസോഴ്സ് സെന്റർ, ജില്ലാ സയൻസ് ക്ലബ്ബ്, ശാസ്ത്രരംഗം, പുരോഗമന കലാ സാഹിത്യ സംഘം എന്നിവയുടെ നേതൃത്വത്തിൽ നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു.

പ്രൊഫസർ തോമസ് തേവര അദ്ധ്യക്ഷത വഹിച്ചു.

സാബു ജോസ്, എം.എം.ടോമി, കെ.ടി. ശ്രീവത്സൻ, ജയ് ശ്രീകുമാർ, എം.സുനിൽകുമാർ, ഷിബു കുറുമ്പേമഠം,
കെ.എ രതീഷ്,ബഷീർ ആനന്ദ് ജോൺ, എം.കെ ദേവസ്യ, സി.കെ.ദിനേശ്കുമാർ,ആശ പോൾ എന്നിവർ സംസാരിച്ചു.

സി കെ ശശീന്ദ്രൻ എം.എൽ.എ, കെ.ബി.നസീമ എന്നിവർ രക്ഷാധികാരികൾ ആയി സ്വാഗതസംഘം രൂപീകരിച്ചു.

ഭാരവാഹികൾ: മുനിസിപ്പൽ ചെയർ പേഴ്സൺ സനിത ജഗദീഷ് (ചെയർപേഴ്സൺ), പി.കെ ബാബുരാജ്, പി സാജിത, എം സുനിൽകുമാർ (വൈസ് ചെയർമാൻമാർ),

കെ.ടി.ശ്രീവത്സൻ (ജനറൽ കൺവീനർ),ജയ് ശ്രീകുമാർ,
ജയരാജൻ സി, ശ്രീകാന്ത് എം പി (കൺവീനർമാർ),

എ.കെ രാജേഷ് (ട്രഷറർ). പി.കെ ബാബുരാജ് സ്വാഗതവും പി.വി നിതിൻ നന്ദിയും പറഞ്ഞു.