മീനങ്ങാടി: മുന്നൊരുക്കങ്ങളോ ബോധവൽക്കരണമോ ബദൽ സംവിധാനങ്ങളോ ഇല്ലാതെ ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്ന പ്ലാസ്റ്റിക്ക് നിരോധനം പ്രഹസനപ്രഹസനമാണന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ജില്ലാ കൺവെൻഷൻ അഭിപ്രായപ്പെട്ടു. കൺവെൻഷനിൽ പുതിയ സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണം നൽകി. വാദ്യമേളങ്ങളുടെയും കലാപരിപാടികളുടെയും അകമ്പടിയോടെ നടത്തിയ സ്വീകരണ റാലി കമ്യുണിറ്റി ഹാളിൽ സമാപിച്ചു. ജില്ലാ പ്രസിഡന്റ് കുഞ്ഞുമോൻ മീനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. കൺവൻഷൻ ഏകോപനസമിതി സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവൻ ആമുഖപ്രഭാഷണവും എറണാകുളം ജില്ല വർക്കിങ്ങ് പ്രസിഡന്റ് ടി.ബി.നാസർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജോജിൻ.ടി. ജോയി, ജനറൽ സെക്രട്ടറി മനാഫ് കാപ്പാട്,ഒ.വി.വർഗീസ്, ഇ. ഹൈദ്രു, കെ.ഉസ്മാൻ, ഡോ: മാത്യു തോമസ്, നൗഷാദ് കാക്കവയൽ, ശ്രീജ ശിവദാസ് തുടങ്ങിയവർ സംസാരിച്ചു.
ക്യാപ്ഷൻ 05,06
യൂത്ത് വിംഗ് ജില്ലാ കൺവെൻഷൻ സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യുന്നു