calicut-uni
calicut uni

കോൺടാക്ട് ക്ലാസ് 14 മുതൽ
വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റർ യു.ജി (സി.ബി.സി.എസ്.എസ്, 2019 പ്രവേശനം) കോൺടാക്ട് ക്ലാസുകൾ 14-ന് അതത് കേന്ദ്രങ്ങളിൽ ആരംഭിക്കും. ഐ.ഡി സഹിതം ഹാജരാകണം. വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിലെ ക്ലാസുകൾ 15-ന് ആരംഭിക്കും. ഷെഡ്യൂൾ വെബ്സൈറ്റിൽ. ഫോൺ: 0494 2407494, 2400288.

പരീക്ഷാഫലം
അദീബെ ഫാസിൽ ഫൈനൽ പരീക്ഷാഫലം വെബ്സൈറ്റിൽ.

ഒന്നാം സെമസ്റ്റർ എം.ആർക് അഡ്വാൻസ്ഡ് ആർക്കിടെക്ചർ, ഒന്ന്, മൂന്ന് സെമസ്റ്റർ എം.ആർക് സസ്റ്റൈനബിൾ ആർക്കിടെക്ചർ (സി.യു.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് മൂന്നാം സെമസ്റ്റർ എം.ആർക് സസ്റ്റൈനബിൾ ആർക്കിടെക്ചർ ഒഴികെയുള്ളവക്ക് 20 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ ബി.ബി.എ - എൽ എൽ.ബി നവംബർ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനിൽ ബന്ധപ്പെടണം.