കോഴിക്കോട്: പൗൾട്രി ഫാർമേഴ്‌സ് അസോസിയേഷൻ സമര പ്രഖ്യാപന കൺവെൻഷൻ ജില്ലാ പ്രസിഡന്റ് വി.കെ.പീതാംബരൻ ഉദ്ഘാടനം ചെയ്തു.

കോഴി വളർത്തൽ കാർഷിക മേഖലയിൽ ഉൾപ്പെടുത്തുക, പ്രളയത്തിൽ നഷ്ടം സംഭവിച്ച കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജനുവരി 15ന് കളക്ടറേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു. സെക്രട്ടറി ടി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി. സുകുമാരൻ പ്രസംഗിച്ചു. എം. രവീന്ദ്രൻ സ്വാഗതവും ഒ. ധർമ്മദാസൻ നന്ദിയും പറഞ്ഞു.