കോഴിക്കോട്: എം.ഇ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടപ്പുറം ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ ദേശരക്ഷാവലയം തീർത്തു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പ്രവർത്തകർ പ്രതിജ്ഞയെടുത്തു.
ഗാന്ധിയൻ തായാട്ട് ബാലൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ.അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.ടി.സക്കീർ ഹുസൈൻ, വി.പി. അബ്ദുൾ റഹ്‌മാൻ, കെ.എം.ടി. മുഹമ്മദ്, ബി.എം. സുധീരൻ, ടി.പി.എം. സജൽ മുഹമ്മദ്, നവാസ് കോയിശേരി, ആർ.കെ. ഷാഫി, അഡ്വ.ഷമീം പക്‌സാൺ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എ.ടി.എം. അഷറഫ് സ്വാഗതവും പി.ടി. ആസാദ് നന്ദിയും പറഞ്ഞു.