സുൽത്താൻ ബത്തേരി : കാട്ടാനയുടെ ആക്രമണത്തിൽ 60കാരന് പരിക്കേറ്റു. ചെട്ട്യാലത്തൂർ പണിയകോളനിയിലെ ചാത്തി (60)ക്കാണ് ആനയുടെ കുത്തേറ്റ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടുകൂടിയാണ് സംഭവം. കോളനിക്ക് സമീപമുള്ള റോഡിൽ കാട്ടാനയെത്തിയെന്ന് കോളനിയിലുള്ളവർ അറിയിച്ചതനുസരിച്ച് മറ്റുള്ളവരോടൊപ്പം പുറത്തേക്ക് ഇറങ്ങിയതായിരുന്നു ആളുകളെ കണ്ടതോടെ ആന തിരിഞ്ഞ് ചാത്തിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ആനയുടെ കുത്തേറ്റ വീണ ചാത്തിയെ കൂടെയുണ്ടായിരുന്നവർ ഒച്ചവെച്ച് ആനയുടെ ശ്രദ്ധ തിരിച്ചാണ് ആനയുടെ മുന്നിൽ നിന്ന് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.
ഒറ്റക്കൽ ദേശീയത സെമിനാർ ശനിയാഴ്ച
സുൽത്താൻ ബത്തേരി : താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ബത്തേരി സ്വതന്ത്രമൈതാനിയിൽ വെച്ച് ഒറ്റക്കൽ ദേശീയ വാദത്തിനെതിരെ സെമിനാർ നടക്കും സെമിനാർ നഗരസഭ ചെയർമാൻ ടി.എൽ.സാബു ഉദ്ഘാടനം ചെയ്യും. കെ.ഇ.എൻ. കുഞ്ഞുമുഹമ്മദ് വിഷയാവതരണം നടത്തും.
ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച
സുൽത്താൻ ബത്തേരി: ബീനാച്ചി ലയൺസ് ക്ലബ്ബ്, കെ.എം.സി.ടി. ആയുർവ്വേദ മെഡിക്കൽ കോളേജും സംയുക്തമായി ബത്തേരി നഗരസഭയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും നടത്തും. ബത്തേരി നഗരസഭ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച കാലത്ത് 9 മണി മുതലാണ് മെഡിക്കൽ ക്യാമ്പ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന മൂന്നൂറ് പേർക്ക് മുൻഗണന. രജിസ്‌ട്രേഷന് അവസാന തീയ്യതി 12. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 9747390657, 8075654916.