കോഴിക്കോട്: സൈക്കിളിനായി സ്വരൂപിച്ച പണം പ്രളയബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ ഒളവണ്ണ എ.എൽ.പി സ്കൂളിലെ നാലാംതരം വിദ്യാർത്ഥി ആദികേശിന് ജില്ലാ പഞ്ചായത്തിന്റെ വക സ്നേഹ സൈക്കിൾ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി സ്കൂളിലെത്തി സൈക്കിൾ സമ്മാനിക്കുകയായിരുന്നു.
കെ.ഗോപേഷ് - എം.സുശീല ദമ്പതികളുടെ മകനാണ് ആദികേശ്.