milk-water-

എടച്ചേരി: പാലിന്റെ വെണ്മയോടെ ഓവുചാലിനകത്ത് ഉറവപ്രവാഹം!. എടച്ചേരിയിലെ ഈ അത്ഭുതപ്രതിഭാസം കാണാൻ ആളുകൾ ഓടിക്കൂടി. ഉറവ കണ്ടിടത്തു നിന്നു ഏതാണ്ട് ഒന്നര കിലോമീറ്റർ അകലെ വരെ ഓവുചാലിലൂടെ പാൽവെള്ളം ഒഴുകുകയായിരുന്നു.

കുറുങ്ങോട്ട് താഴ ഭാഗത്ത് കൂടത്തിൽ താഴക്കുനി നാണുവിന്റെ വീടിനടുത്തായാണ് ഓവുചാലിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ 'പാലുറവ' കണ്ടത്. പാൽ നിറത്തിൽ വെള്ളം പതഞ്ഞുയരുന്നത് വൈകിട്ട് ആറു മണി വരെ നീണ്ടു. ഒഴുകിനീങ്ങിയ ഉറവ താഴെവയലിൽ ഏറെ നേരം കെട്ടിക്കിടന്നു.

നാട്ടുകാർ അതിനിടയ്ക്ക് പൊലീസ് സ്റ്റേഷനിലും ഹെൽത്ത് സെന്ററിലും വില്ലേജ് ഓഫീസിലുമെല്ലാം വിവരമറിയിച്ചിരുന്നു.നാദാപുരം സ്റ്റേഷനിൽ നിന്ന് പൊലീസുകാരെത്തി. വില്ലേജിൽ നിന്ന് റവന്യൂ ഉദ്യോഗസ്ഥരും ജിയോളജി വിദഗ്ധരുമെത്തി പരിശോധന നടത്തി. പരിസരവാസികൾ ഉറവവെള്ളം കുപ്പികളിൽ എടുത്തു സൂക്ഷിച്ചിട്ടുണ്ട്.