കോഴിക്കോട്: ഫോര്‍ ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായുള്ള കലാവിരുന്ന് 14ന് ജാഫര്‍ഖാന്‍ കോളനിയിലെ ഖാന്‍സ് അവന്യൂവില്‍ നടക്കും. രാവിലെ 9ന് നെക്‌സസ് ഗ്രൂപ്പ് ചെയര്‍മാന്‍ അഹമ്മദ് ഇക്ബാല്‍ ഉത്ഘാടനം നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ.രാഘവന്‍ എം.പി, മിസോറാം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള, എം.എല്‍.എമാരായ എം.കെ.മുനീര്‍, എ.പ്രദീപ്കുമാര്‍ എന്നിവര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ കെ.അബ്ദുള്‍ ജലീല്‍, കെ.ഹബീബ്, ഒ.സിന്ധു, എം.സക്കരിയ, നിപിന്‍ ചന്ദ്രന്‍, കെ.പി.ലാദി എന്നിവര്‍ പങ്കെടുത്തു.