കോഴിക്കോട്: മാനസിക ബുദ്ധിമുട്ടുകളുള്ള കുട്ടികൾക്ക് പാരന്റ് ചെെൽഡ് ഡെവലപ്പ്മെൻറ് സെന്ററിൽ 15ന് രാവിലെ 9 ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. പീഡിയാട്രിക് സെെക്യാട്രിസ്റ്റ് ഡോ.ഒാംജിത്തിൻെറ നേതൃത്വത്തിലാണ് ക്യാമ്പ്. കുട്ടികളിൽ കാണപ്പെടുന്ന ഓട്ടിസം, ഡൗൺസിൻഡ്രോം, പഠന വെെകല്യം, ഉത്കണ്ഠ, പേടി, എ ഡി എച്ച് ഡി, എം ആർ തുടങ്ങിയവയ്ക്ക് പ്രത്യേക സ്ക്രീനിംഗും ഡോക്ടറുടെ സേവനവും ലഭ്യമായിരിക്കും. താത്പര്യമുള്ളവർ ബുക്ക് ചെയ്യണം. ഫോൺ: 90723 03036, 92071 23344.