കൽപ്പറ്റ: പ്രളയദുരിതമനുഭവിച്ചവർക്ക് സാന്ത്വനമായി സേവ കാനഡയുടെയും വിശ്വഹിന്ദുപരിഷത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പത്ത് വീടുകളുടെയും രണ്ട് ഭജന മഠത്തിന്റെയും നിർമ്മാണം പൂർത്തീകരിച്ച് കൈമാറി. മിഥുൻ പനമരം, ബിജു പനമരം, വത്സല വൈത്തിരി എന്നിവർക്കുള്ള വീടുകളുടെയും വൈത്തിരി സുഗന്ധഗിരി അയ്യപ്പ ഭജന മഠത്തിന്റെയും താക്കോൽ ദാന ചടങ്ങ് കൽപ്പറ്റയിൽ നടന്നു. പരിപാടിയിൽ വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ.ടി.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. സേവ കാനഡയുടെ പ്രതിനിധികളായി വിനോദ് വാരാപ്രാവൺ, സുജിത് എന്നിവർ സംബന്ധിച്ചു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സെക്രട്ടറി വെങ്കിടേഷ് സേവാ സന്ദേശം നൽകി. ആർ.എസ്.എസ് ജില്ലാ സഹസംഘ ചാലക് വി.ചന്ദ്രൻ ദീപപ്രോജ്വലം നടത്തി. ഡോ. വിനോദ് ബാബു, അഡ്വ. രഞ്ജിത്ത്,സുനിൽ പട്ടയിൽ, ബിജോയ് കൽപ്പറ്റ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ കാര്യദർശി വി മധു സ്വാഗതവും ലക്ഷ്മി നന്ദിയും പറഞ്ഞു.
ഫോട്ടോ : സേവാ കാനഡയുടെയും വിശ്വഹിന്ദുപരിഷത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നിർമ്മിച്ച വീടുകളുടെയും ഭജന മഠത്തിന്റെയും കൈമാറ്റ ചടങ്ങ് ജില്ലാ സഹസംഘ ചാലക് വി.ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.