കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ നാലാം വാർഷികാഘോഷങ്ങളുടെ സമാപനച്ചടങ്ങ് ഇന്ന് പേരാമ്പ്രയിൽ നടക്കും. രാവിലെ 10 ന് പേരാമ്പ്ര സുരഭി അവന്യുവിൽ തൊഴിൽ - എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ ഭരണ റിപ്പോർട്ട് പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അദ്ധ്യക്ഷത വഹിക്കും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്, സ്ഥിരംസമിതി അംഗങ്ങളായ പി.ജി.ജോർജ്ജ്, മുക്കം മുഹമ്മദ്, പി.കെ.സജിത, സുജാത മനക്കൽ തുടങ്ങിയവർ സംബന്ധിക്കും.

ഡിസംബർ രണ്ടിനാണ് ജില്ലാ പഞ്ചായത്ത് വാർഷികാഘോഷങ്ങൾക്ക് തുടക്കമായത്.