പുൽപള്ളി: കടുവാ ഭീതിയിൽ അതിരാറ്റുകുന്ന്. ഇന്നലെ രാവിലെ പാലുമായി വന്ന ആളുകളാണ് റോഡ് മുറിച്ചു കടക്കുന്ന കടുവയെ ആദ്യം കണ്ടത്. ഗുരുമന്ദിരം ഭാഗത്തെ തോട്ടത്തിൽ നിന്നാണ് കടുവ റോഡ് മുറിച്ച് കടന്നത്.
വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഉച്ചവരെ തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. പുൽപള്ളി, ഇരുളം ഫോറസ്റ്റ് സ്റ്റേഷനുകളിൽ നിന്നുള്ള വനപാലക സംഘം പടക്കം പൊട്ടിച്ചാണ് കൃഷിയിടങ്ങളിൽ തെരച്ചിൽ നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി കടുവയുടെ മുരൾച്ച കേട്ടതായി നാട്ടുകാർ പറഞ്ഞു.
ഫോട്ടൊ- കടുവയെ കണ്ടെത്താനായി വനപാലകർ തെരച്ചിൽ നടത്തുന്നു