പേരാമ്പ്ര:നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി പേരാമ്പ്ര സബ് ജില്ലയിലെ യു പി വിഭാഗം വിദ്യാർത്ഥികൾക്ക് വേണ്ടി ഗാന്ധി സ്മൃതി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 22 ന് ഉച്ചക്ക് 2 മണിക്ക് പൂനത്ത് നെല്ലിശ്ശേരി സ്കൂളിലാണ് മത്സരം . വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് മൊമെന്റോയും ക്യാഷ് പ്രൈസും നൽകും. താൽപ്പര്യമുള്ള വിദ്യാർത്ഥികൾ ഡിസംബർ 20ന് മുമ്പായി 9747395651,99 46 749800 എന്നീ നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം.