a
ദന്ത പരിശോധന ക്യാമ്പും പുഞ്ചിരി മത്സരവും പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം റീന ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര : ജില്ലാ മെഡിക്കല്‍ ഓഫീസ് കോഴിക്കോടും പേരാമ്പ്ര താലൂക്ക് ആശുപത്രിയും എരവട്ടൂര്‍ ചെറുകാട് സ്മാരക കലാവേദി ആൻഡ് ഗ്രന്ഥാലയയും സംയുക്തമായി വയോജനങ്ങള്‍ക്കായി ദന്തപരിശോധനാ ക്യാമ്പും പുഞ്ചിരി മത്സരവും സംഘടിപ്പിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം റീന ഉദ്ഘാടനം ചെയ്തു. കെ.സി. പ്രമോദ് അധ്യക്ഷത വഹിച്ചു.

വി.കെ. പ്രമോദ്, ഹംസ ഇസ്മാലി, ഡോ. രഞ്ജിത്ത്, ശശീന്ദ്ര കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. ഡോ. അരുണ്‍, ഡോ: വിപിന്‍ എന്നിവര്‍ രോഗികളെ പരിശോധിച്ചു. വി.ഒ. അബ്ദുള്‍ അസീസ്, പി.കെ. ഉണ്ണികൃഷ്ണന്‍, പി.കെ. ഷൈജു എന്നിവര്‍ സംസാരിച്ചു.