കുറ്റ്യാടി, പൗരത്വഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടിയിൽ കോൺഗ്രസ് പ്രതിഷേധ ജ്വാല ഉയർത്തി. മതേതര ഇന്ത്യയുടെ ചരിത്രത്തിന്നും ഭരണഘടനയ്ക്കും വിരുദ്ധമായ തീരുമാനമാണ് ബി.ജെ.പി സർക്കാർ തുടരുന്നതെന്ന് ചൂണ്ടിക്കാട്ടി നടന്ന പരിപാടി ഡി.സി.സി ജന.സെക്രട്ടറി പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.ജെ സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സി.സി സൂപ്പി മാസ്റ്റർ,കെ.പി അബ്ദുൽ മജീദ്,ശ്രീജേഷ് ഊരത്ത് ,പി.കെ.സുരേഷ്പി.പി ആലിക്കുട്ടി,ടി. സുരേഷ് ബാബു, സി കെ രാമചന്ദ്രൻ ,കെ.വി ജമീലഗീത എ.ടി ,മംഗലശ്ശേരി ബാലകൃഷ്ണൻഎൻ.സി കുമാരൻ,കാവിൽ കുഞ്ഞബ്ദുല്ല കിണറ്റും കണ്ടിഅമ്മദ്, സി എച്ച് മൊയ്തു
എ.കെ.വിജീഷ് എന്നിവർ സംസാരിച്ചു.