img201912
കിസാൻ സഭയുടെ നേതൃത്തിൽ കർഷകർ ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടത്തിയ ധർണ

കോഴിക്കോട്: അഖിലേന്ത്യാ കിസാൻസഭ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബി എസ് എൻ എൽ ഓഫീസിനു മുന്നിൽ ധർണ നടത്തി. കർഷകർക്ക് 10,000 രൂപ പെൻഷൻ നൽകുക, കാർഷികോ ത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.

ജില്ല സെക്രട്ടറി ടി.കെ. രാജൻ സമരം ഉദ്ഘാടനം ചെയ്തു. എം.കെ.എം. കുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.മോഹനൻ, എം.ബാലസുബ്രഹ്മണ്യൻ, ടി.ജെ.റോയ്, വി.കബീർ, സത്താർ കൊളക്കാടൻ, ചന്ദ്രൻ ടി. നെരുവോലത്ത്, വർഗീസ് എന്നിവർ സംസാരിച്ചു.